ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന താലിബാന് ക്രൂരതയ്ക്കെതിരെ ലോകത്തിന് മുന്നില്‍ കൈകൂപ്പി ക്രിക്കറ്റ് താരം റാഷിദ് ഖാന്. ട്വിറ്ററിലൂടെയാണ് ഞങ്ങള്‍ക്ക് സമാധാനം വേണമെന്ന് കുറിച്ച് അഭ്യര്‍ത്ഥനയുമായി താരം രംഗത്തെത്തിയത്.
'ലോക രാഷ്ട്രങ്ങളിലെ പ്രിയ നേതാക്കളേ,എന്റെ രാജ്യം അക്രമത്തിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് നിരപരാധികള്‍ എല്ലാ ദിവസവും രക്ഷസാക്ഷികള്‍ ആകേണ്ടി വരുന്നു. വീടുകള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെടുന്നു. ആയിരക്കണക്കിനു കുടുംബങ്ങള്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നു. ഈ കലുഷിത സാഹചര്യം തുടരാന്‍ അനുവദിക്കരുതേ, അഫ്ഗാന് പൗരന്മാരെ കൊവല്ലുന്നതും അഫ്ഗാനിസ്ഥാനെ തകര്‍ക്കുന്നതും അവസാനിപ്പിക്കുക' ഞങ്ങള്‍ക്ക് സമാധാനം ാേണം. ട്വിറ്ററില്‍ റാഷിദ് കുറിച്ചു.

20 വര്‍ഷത്തോളം നീണ്ട അധിനിവേശത്തിന് ശേഷം യുഎസ് സേന പിന്‍വാങ്ങിയതോടെയാണ് താലിബാന് വീണ്ടും പോരാട്ടം രൂക്ഷമാക്കിയത്. രാജ്യത്തെ 65 ശതമാനത്തോളം പ്രദേശം താലിബാന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments