
മുംബൈ: ഓഹരി വിപണിയില്‍ വെള്ളിയാഴ്ച മുന്നേറ്റം. മെറ്റല്‍, ബാങ്കിംഗ് മേഖലകളിലെ ഉണര്‍വാണ് മുന്നേറ്റത്തിന് കരുത്തായത്. സെന്‍സെക്സ് 10.15 ചടെ 229 പോയിന്റ് (0.42%) ഉയര്‍ന്ന് 55,073 ല്‍ എത്തി. നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 16,435 കടന്നു.
നിഫ്റ്റിയില്‍ ഫാര്‍മ (1.2%)ം റിയാലിറ്റി ഓഹരികള്‍ക്ക് തളര്ച്ചയനുഭവപ്പെട്ടപ്പോള് മെറ്റല്‍ (1%) എഫ്എംസിജി (0.7%), സ്വകാര്യ ബാങ്ക് (0.4%) ഉണര്‍വുണ്ടായി. ഭാരത് പെട്രോളിയം കോര്പറേഷന് 1.9% നേട്ടമുണ്ടാക്കി ഓഹരി ഒന്നിന് 456.80ലെത്തി. ഹിന്‍ഡാല്‍കോ 1.4%, ടാറ്റ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യൂ എന്നിവ 0.9% ഉയര്‍ന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയും നേട്ടത്തിന്റെ പാതയിലാണ്. എന്നാല്‍ എയ്ചര് മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്, സിപ്ല, ഡോ.റെഡ്ഡി, സണ്‍ ഫാര്‍മ, ഭാരതി എയറ ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടത്തിലാണ്.






