
അബുദാബി : കോവിഡ് വ്യവസ്ഥകളിൽ ഇളവേർപ്പെടുത്തി അബുദാബി. വാക്സിനെടുത്തവർക്ക് ഏഴുദിവസമാണ് ഹോം ക്വാറന്റീൻ. ആറാം ദിവസം പരിശോധനനടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ബാൻഡ് ഒഴിവാക്കാം.
വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ 12 ദിവസത്തിൽ നിന്ന് 10 ദിവസമാക്കിക്കുറച്ചു. വിദേശത്തുനിന്ന് വാക്സിനെടുത്ത വിനോദസഞ്ചാരികൾക്കും താമസക്കാർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അൽഹൊസൻ ആപ്പിൽ അപ്ലോഡ് ചെയ്യാനുള്ള അനുമതി നൽകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെത്തുടർന്നാണ് വ്യവസ്ഥകളിൽ ഇളവുനൽകുന്നത്.
പുതുക്കിയ തീരുമാനപ്രകാരം ഗ്രീൻ ലിസ്റ്റിൽപ്പെടുന്ന രാജ്യങ്ങളിൽനിന്ന് വരുന്ന വാക്സിനെടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല. വിമാനമിറങ്ങിയ ഉടനും ആറാംദിവസവും പി.സി.ആർ. പരിശോധന നടത്തണം.






