
കാബൂള്‍: താലിബാന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന് അഫ്ഗാന് സുരക്ഷാ സേനയോടും താലിബാനോടും അഭ്യര്‍ത്ഥിച്ചാണ് കര്‍സായി പെണ്‍മക്കള്‍ക്കൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഞാന്‍ എന്റെ പെണ്‍മക്കള്‍ക്കൊപ്പം കാബൂളിലാണ്, ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയാണ്.. അദേഹം വീഡിയോയില്‍ പറയുന്നു.
'ഞാന്‍ എന്റെ പെണ്‍മക്കള്‍ക്കൊപ്പം കാബൂളിലാണ്, ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയാണ്.. അദേഹം വീഡിയോയില്‍ പറയുന്നു.
അതേസമയം രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ തുടരാനും ശാന്തത പാലിക്കാനും അദേഹം വീഡിയോയില്‍ ആവശ്യപ്പെടുന്നു. മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ പൂര്‍ണ അധികാരം താലിബാന് പിടിച്ചെടുത്തതോടെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.







Comments