
തിരുവനന്തപുരം: മന്ത്രിമാര്‍ പാര്‍ട്ടി നയം പ്രാവര്‍ത്തികമാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പരിഗണന നല്‍കണമെന്നും വിജയരാഘവന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സി.പി.എം പ്രദേശിക സമ്മേളനങ്ങള്‍ക്ക് ഓണ്‍ലൈന്‍ യോഗങ്ങളായിരിക്കും ചേരുക. ജില്ലാ കമ്മിറ്റി മുതല്‍ അംഗങ്ങളുടെ പ്രാതിനിധ്യമനുസരിച്ച് പ്രതിനിധികളെ ഉള്‍പ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ പരിഗണിച്ചായിരിക്കും സമ്മേളനങ്ങള്‍ ചേരുക.
പാര്‍ട്ടി സമ്മേളന കാലങ്ങളില്‍ അച്ചടക്ക നടപടി എടുക്കാറില്ല. പാര്‍ട്ടി സ്ഥിരമായി അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സംവിധാനമല്ല. ആലപ്പുഴയില്‍ എ.എം ആരിഫിന്റെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് മറുപടി പറയാതെ ഒഴിഞ്ഞുമാറി. മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ മുഴുവന്‍ സത്യസന്ധമായിരിക്കണമെന്ന് വാശിപിടിക്കാന്‍ കഴിയില്ല. പാര്‍ട്ടിയോടുള്ള താല്പര്യവും പാര്‍ട്ടി ശക്തിപ്പെടണമെന്ന ആഗ്രഹവുമാണ് ഇതിനു പിന്നിലെന്ന് കരുതുന്നുവെന്നും വിജയരാഘവന് പറഞ്ഞു.






