
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പഴയകാല സമൂഹമാധ്യമ ഇടപെടലുകളും പോസ്റ്റുകളും മറയ്ക്കുകയാണ് അഫ്ഗാൻ പൗരൻമാർ. താലിബാന്റെ ക്രൂരതകൾ ഭയന്നാണ് ഇത്.
മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും വരെ താലിബാനെ ഭയക്കുന്നു. യുഎസ് ഏജൻസികളുമായി മുൻപ് സഹകരിച്ചവരെ താലിബാൻ നിരീക്ഷിച്ചേക്കാമെന്ന അഭ്യൂഹത്തിനു പിന്നാലെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഫെയ്സ്ബുക്, ലിങ്ക്ഡ്ഇൻ, ട്വിറ്റർ അടക്കമുള്ള കമ്പനികൾ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു
യുഎസ് ഏജൻസിയായ യുഎസ്എയ്ഡ് വെബ്സൈറ്റുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് അഫ്ഗാൻ പൗരന്മാരുടെ വിവരങ്ങൾ നീക്കിത്തുടങ്ങിയതായും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
യുഎസുമായി സഹകരിച്ച ചിത്രങ്ങളും രേഖകളും അഫ്ഗാനികളും നശിപ്പിക്കുന്നുണ്ട്.






