
ദുബായ്: അമേരിക്കയുടെ അഭ്യർത്ഥന മാനിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 5000 പേര്‍ക്ക് യുഎഇ താല്‍ക്കാലിക അഭയം നല്‍കും. അഫ്ഗാനിസ്ഥാനിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്കാണ് യുഎഇ അഭയം നല്‍കുന്നത്.
10 ദിവസത്തേക്കാണ് ഇവരെ യുഎഇയില്‍ താമസിപ്പിക്കുക. കാബൂളില്‍ നിന്ന് അഭയാര്‍ത്ഥികളെ യുഎസ് വിമാനത്തിലാണ് യുഎഇയിലെത്തിക്കുക. അഫ്ഗാനിസ്ഥാനില്‍ തങ്ങളെ സഹായിച്ച സ്വദേശികളെ സംരക്ഷിക്കുക എന്നത് ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡന് നേരത്തേ പറഞ്ഞിരുന്നു.






