
ന്യൂഡല്‍ഹി: താലിബാന് നേതൃത്വം പറയുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് തീവ്രവാദികള്‍ പെരുമാറുന്നതെന്നും വിമാനങ്ങള്‍ വെടിവെച്ചിടാന്‍ പോലും സാധ്യതയുണ്ടെന്നും 1999ല്‍ കാണ്ഡഹാറിലേക്ക് റാഞ്ചിയ വിമാനത്തിന്റെ വൈമാനികനായ ദേവി ശരണ്‍. അഫ്ഗാനിസ്താന് വ്യോമപാതയിലൂടെ വിമാനം പറത്തുന്നത് അപകടകരമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അമേരിക്കന്‍ സേനയാണ് അഫ്ഗാനിലെ എയര്‍ ട്രാഫിക് കണ്ട്രോള് ചെയ്യുന്നതെങ്കില്‍ ഭയപ്പെടേണ്ടതില്ല. അവര്‍ പൈലറ്റുമാര്‍ക്ക് മനോവീര്യം പകരും. അടിയന്തര ഘട്ടത്തില്‍ കാണ്ഡഹാറിലോ കാബൂളിലോ ലാന്‍ഡിങ് വേണ്ടി വന്നാല്‍ പോലും അമേരിക്കന്‍ സേനയുടെ സാന്നിധ്യം ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രയില്‍ നിരവധി തവണ അഫ്ഗാന്റെ വ്യോമപാത ഉപയോഗിച്ചിട്ടുണ്ട്.
എയര്‍ കണ്ട്രോളില് അമേരിക്കന്‍ സേനാംഗങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ സുരക്ഷിതമായി തോന്നും.






