
ന്യൂഡല്‍ഹി: വാഹന രജിസ്ട്രേഷനില്‍ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇതുവഴി രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോള്‍ ഉള്ള റീ രജിസ്ട്രേഷന് ഒഴിവാക്കാം. ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്ട്രേഷന് സംവിധാനത്തിന്റെ പേര്.
ഇനി മുതല്‍ വാഹന രജിസ്ട്രേഷന് നമ്പറിന് വ്യത്യാസമുണ്ടാക്കും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി.എച്ച് (B,H)എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്ട്രേഷന് നമ്പര്‍. നിലവില്‍ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്ട്രേഷന് നടത്തുന്നത്. വാഹനത്തിന്് നികുതി അടയ്ക്കുന്നത് നിലവിലെ 15 വര്‍ഷം എന്നതിന് പകരം ഭാരത് രജിസ്ട്രേഷനില്‍ രണ്ട് വര്‍ഷമാക്കിയേക്കും.
പ്രതിരോധ ഉദ്യോഗസ്ഥര്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഭാരത് രജിസ്ട്രേഷനില്‍ മുന്‍ഗണന ലഭിക്കും. നിലവിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച് ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും.






