
കൊച്ചി: ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്ന് എറണാകുളം- അങ്കമാലി അതിരുപത വൈദികര്‍. ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് സിനഡില്‍ ആവശ്യപ്പെട്ട മൂന്നിലൊന്ന് ബിഷപുമാരെ നിശബ്ദരാക്കിക്കൊണ്ടാണ് സിനഡ് തീരുമാനം കൈക്കൊണ്ടത്. ഐക്യത്തിനു വേണ്ടിയുള്ള നിര്‍ബന്ധിത ആഹ്വാനം സഭയില്‍ ഐക്യത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്ന് ഭയപ്പെടുന്നു. ആരാധനാക്രമവുമായി ബന്ധപ്പെടട് കാര്യങ്ങള്‍ വിശ്വാസത്തിന്റേയോ ധാര്‍മ്മികതയുടേയോ വിഷയപരിധിയില്‍ വരുന്നില്ല എന്നതുകൊണ്ട് അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കുന്നത് സഭാത്മകമല്ലെന്നും അതിരുപതയിലെ വൈദികര്‍ ഇന്ന് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
അതിരൂപതയിലെ വിശ്വാസികളും സന്യസ്തരും വൈദികരും നവീകരിച്ച് ടെക്സ്റ്റ് ഉപയോഗിച്ച ജനാഭിമുഖ കുര്‍ബാന മാത്രമേ അര്‍പ്പിക്കുകയുള്ളു. അതിനാല്‍ പൂര്‍ണ്ണമായും ജനാഭിമുഖ്യമായുളള ബലിയര്‍പ്പണം എന്ന സഭാ പാരമ്പര്യം തുടരുവാന്‍ സഭാ നേതൃത്വം തയ്യാറാകണം. കോവിഡിന്റെ ഈ അസാധാരണ സമയത്ത് സിനഡ് കൈക്കൊണ്ട വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി ഏകീകരണം എന്ന അസാധാരണ തീരുമാനം പിന്വലിച്ചുെകാണ്ട് സഭയില്‍ സമാധാന അന്തരീവും ഐക്യവും നിലനിര്‍ത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടുവെന്ന് പി.ആര്.ഒ ഫാ. മാത്യു കിലുക്കന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം, ആര്‍ച്ച് ബിഷപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വൈദികര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിനഡ് അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെരതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കുര്‍ബാന ക്രമത്തിലെ കര്‍ദിനാളിന്റെ ഇടയലേഖനം പള്ളികളിലേക്ക് വായനയ്ക്ക് അയക്കരുത്. അങ്ങനെ വന്നാല്‍ അത് ്രകമസമാധാന്രപശ്നമുണ്ടാക്കും. സിനഡിന്റെ അധ്യക്ഷന്‍ വ്യക്തി താല്പര്യങ്ങള്ക്ക് നടപ്പിലാക്കുന്നു. സിനഡ് അധ്യക്ഷനെതിരെ 16 ഓളം ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അദ്ദേഹത്തെ ശ്രമമെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍, അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റിയന് തളിയന്‍, പി.ആര്.ഒ ഫാ. ജോസ് വൈലിക്കോടത്ത് എന്നിവര്‍ ആരോപിച്ചു.






