
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി. മത്സരത്തിന്െ്റ നാലാം ദിനം ഇന്നിങ്സിനും 76 റണ്‍സിനുമാണ് ഇന്ത്യ ലീഡ്സില്‍ അടിയറവ് പറഞ്ഞത്. 354 റണ്സിന്െ്റ കടവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇരു ടീമുകളും 1-1 ന് ഒപ്പമെത്തി.
സ്കോര്‍ ഇന്ത്യ 78, 278
ഇംഗ്ലണ്ട് 432.
91 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ മടാപ്ല സ്കോറര്‍. ക്യാപ്റ്ന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവരും അര്‍ധ സെഞ്ചുറി നേടി. 125 പന്തില്‍ കോഹ്ലി 55 റണ്‍സെടുത്തു. രോഹിത് 156 പന്തില്‍ 59 റണ്‍സെടുത്തും പുറത്തായി. കെ.എൽ. രാഹുൽ (എട്ട്), അജിൻക്യ രഹാനെ (10), ഋഷഭ് പന്ത് (ഒന്ന്), രവീന്ദ്ര ജഡേജ (30), മുഹമ്മദ് ഷമി (ആറ്), ഇഷാന്ത് ശർമ (2), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുമ്ര (1*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്രെയ്ഗ് ഓവർട്ടൻ മൂന്നും ജയിംസ് ആൻഡേഴ്സൻ, മോയിൻ അലി എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
നാലാം ദിനം ആദ്യ സെഷനിൽ കൂട്ടത്തകർച്ചയോടെ തോൽവിയിലേക്ക് വീണു. ടെസ്റ്റിലെ 26–ാം അർധസെഞ്ചുറി പൂർത്തിയാക്കിയ വിരാട് കോലി 125 പന്തിൽ എട്ടു ഫോറുകളോടെയാണ് 55 റൺസെടുത്തത്. വ്യക്തിഗത സ്കോർ 46ൽ നിൽക്കുമ്പോൾ ജയിംസ് ആൻഡേഴ്സന്റെ പന്തിൽ കോലി ഔട്ടാണെന്ന് അംപയർ വിധിച്ചതാണ്. ബട്ലർ ക്യാച്ചെടുത്തെന്നായിരുന്നു അംപയറിന്റെ വിധി. കോലി ക്രീസ് വിട്ടെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന അജിൻക്യ രഹാനെ നിർബന്ധിച്ച് ക്യാപ്റ്റനെ ഡിആർഎസ് എടുപ്പിച്ചത് ഫലം കണ്ടു. റീപ്ലേയിൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായി. നേരത്തേ 8ന് 423 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 9 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓൾഔട്ടായി. ക്രെയ്ഗ് ഓവർട്ടനെ (32) മുഹമ്മദ് ഷമിയും ഒലീ റോബിൻസനെ (0) ബുമ്രയും പുറത്താക്കി.






