ദുബൈ: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും സന്ദർശക വിസ അനുവദിക്കുമെന്ന് യു.എ.ഇ. തിങ്കളാഴ്ച മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പും ദേശീയ ദുരന്തനിവാരണ സമിതിയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് ഐ.സി.എ വെബ്സൈറ്റ് വഴിയും അൽ ഹുസ്ൻ ആപ്പ് വഴിയും വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും പ്രസ്താവനയിൽ അറിയിച്ചു.
പി.സി.ആർ പരിശോധനകളടക്കമുള്ള മാനദണ്ഡങ്ങൾ യാത്രക്ക് പാലിക്കണം. മോഡേണ, ഫൈസർ-ബയോടെക്, ജാൻസൻ(ജോൺസൺ ആൻഡ് ജോൺസൺ), ഓക്സ്ഫഡ്/ആസ്ട്രാസെനേക്ക, കോവിഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രാസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക്സിന്റെ കൊറോണവാക് എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ.

Comments