
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. പാര്‍പ്പിട മേഖലയിലാണ് റോക്കറ്റ് ആക്രമണം നടന്നത്. ഐഎസ് ഖൊറാസനെ ലക്ഷ്യമിട്ട് യുഎസ് സൈനികര്‍ നടത്തിയ ആക്രമണമാണെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാന് വക്താവും അറിയിച്ചു. യുഎസിന്െ്റ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐഎസ്-കെയുടെ ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണമാണെന്ന് താലിബാന് വക്താവ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നാലെ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മിലിറ്ററി കമാന്‍ഡര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതായി യുഎസ് പ്രസിഡന്‍്റ് ജോ ബൈഡന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 182 പേര് കൊല്ലപ്പെട്ടിരുന്നു.
13 യുഎസ് സൈനികരും 28 താലിബാനികളും ഉള്‍പ്പെടെയാണ് 182 പേര് കൊല്ലപ്പെട്ടത്.






