കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആള്‍ക്കൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷം 2017 ലാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്.
കോഴിക്കോട് കുടുംബ കോടതിയിലാണ് ഷാജു സക്കറിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആറു കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരതയാണ് വിവാഹമോചനത്തിന് കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തന്റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ജോളി, കേസില്‍ തന്നെയും കുടുക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറയുന്നു. ആറു കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തിയിരുന്നു.
2012 ആഗസ്റ്റ് 22ന് ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവ് അന്നമ്മ തോമസിനെയായിരുന്നു ജോളി ആദ്യം കൊലപ്പെടുത്തിയത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇവരുടെ കുടുംബത്തില്‍ പിന്നീട് നടന്ന ആറു മരണവും കൊലപാതകമാണെന്ന് 2019 ഒക്ടോബറില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

Comments