
ലണ്ടൻ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലിഷ് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ലീഡ്സിൽ ഇന്നിങ്സ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരുക്കിന്റെ ലക്ഷണങ്ങളുള്ള ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്കു പകരം ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവർ ടീമിലെത്തി. ഇതോടെ, തുടർച്ചയായ നാലാം ടെസ്റ്റിലും ലോക രണ്ടാം നമ്പർ ബോളർ രവിചന്ദ്രൻ അശ്വിൻ പുറത്തിരിക്കും.
13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്. 17 റണ്‍സുമായി കെഎല്‍ രാഹുലും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്രിസ് വോക്സാണ് രോഹിതിനെ കൂടാരം കയറ്റിയത്.
ഇംഗ്ലണ്ട് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ടീമിൽനിന്ന് വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറിനു പകരം ഒലി പോപ്പും ഫോമിലല്ലാത്ത സാം കറനു പകരം ക്രിസ് വോക്സും കളിക്കും.
ഇന്ത്യ ഇലവൻ: കെ.എൽ. രാഹുൽ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്ഇം
ഗ്ലണ്ട് ഇലവൻ: റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ഒലി പോപ്പ്, മൊയീൻ അലി, ക്രിസ് വോക്സ്, ഒലി റോബിൻസൺ, ക്രെയ്ഗ് ഓവർട്ടൻ, ജയിംസ് ആൻഡേഴ്സൻ






