
തിരുവനന്തപുരം: സെന്റ്രല്‍ ലൈബ്രറിയില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അംഗത്വം നല്കാന് തീരുമാനമായി. അപേക്ഷ ഫോറത്തില്‍ ഇതിനായി പ്രത്യേക കോളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരശേഖരണത്തില്‍ കമ്പ്യൂട്ടര്‍ ഡാറ്റാ ബേസില്‍ അടക്കം ഭിന്നലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ശീതള്‍ ശ്യാമിന് നല്കി പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു പബ്ലിക് ലൈബ്രറി ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഭാഗമായി 4.5 ലക്ഷത്തോളം റെക്കോര്‍ഡുകള്‍ സോഫ്റ്റ്വെയറിലേക്ക് മാറ്റി. ഇതിനോടൊപ്പം എസ്എംഎസ് സംവിധാനം, ഓണ്‍ലൈന്‍ റിസര്‍വേഷന്‍, ഇമെയില്‍ സംവിധാനം, പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് റേറ്റിംഗ് ചെയ്യാനുളള സംവിധാനം, ഓണ്‍ലൈന്‍ റിസര്‍വേഷന്‍, പുസ്തകം പുതുക്കല്‍ എന്നിവയ്ക്ക് സൗകര്യം നല്‍കുന്നതാണ് പുതിയ സോഫ്റ്റ്വെയര്.






