ന്യുഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്കും അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് സുപ്രീം കോടതിയിലാണ് ചരിത്രപരമായ ഈ തീരുമാനം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
ഡിഫന്‍സ് അക്കാദമിയില്‍ വനിതകള്‍ക്ക് പ്രവേശന പരീക്ഷയില്‍ പങ്കെടുത്തുന്നത് നിഷേധിക്കുന്നത് ഭരണഘടനയുടെ 14, 15, 16, 19 അനുഛേദങ്ങള്‍ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ വനിതകള്‍ക്ക് എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാന്‍ ഇടക്കാല ഉത്തരവിലൂടെ കോടതി അനുമതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തില്‍ അഭിനന്ദനം അറിയിച്ച കോടതി, നടപടി സ്വീകരിക്കാന്‍ അധികാരികളെ തട്ടിയുണര്ത്തേണ്ടിവന്നുവെന്ന് പറഞ്ഞു. സൈനിക ശക്തികള്‍ രാജ്യത്തിന്റെ ആദരണീയമായ വിഭാഗമാണ്. എന്നാല്‍ ലിംഗ സമത്വത്തില്‍ അവര്‍ ഏറെ ചെയ്യാനുണ്ട. ഈ നിലപാടില്‍ കോടതിക്ക് സന്തുഷ്ടിയുണ്ട്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. മാറ്റങ്ങള്‍ ഒരു ദിവസങ്ങള്‍ കൊണ്ട് സംഭവിക്കില്ല. അത് കോടതിക്ക് ബോധ്യമുണ്ട്.-സുപ്രീം കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പെര്‍മനന്റ് കമ്മീഷന് ആയി വനിത ഓഫീസര്‍മാരുടെ നിയമനത്തിന് കോടതി ഉത്തരവിട്ടത്.

Comments