
ഉത്തര്‍പ്രദേശ്; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ആരംഭിച്ചു. ആദ്യഘത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിജ്ഞാ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തുടനീളം 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രതിജ്ഞായാത്രക്കാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ നേതൃത്വത്തില്‍ ലക്നൗവില്‍ യോഗം ചേര്‍ന്നു.
സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷന് അപ് 2022 നും രൂപം നല്കി. സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് മിഷന്റെ ഭാഗമായിരിക്കും. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചു. 2017 ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 312 സീറ്റുകള്‍ നേടിയ ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്, നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷ





