
തൊടുപുഴ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ബിഷപ് കുറവിലങ്ങാട് തന്റെ വിശ്വാസികളോട് പറഞ്ഞതാണത്. സമൂഹത്തിലെ അപകടരമായ അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്. സമൂഹം ജാാഗ്രത പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം എല്ലാ മതങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തുകയും ആദരിക്കുന്നയാളുമാണ് അദ്ദേഹമെന്നും ജോസഫ് പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തെറ്റിദ്ധാരണ ഉണ്ടായോ എന്ന സംശയമുണ്ട് അത് തിരുത്തി സൗഹാര്‍ദ്ദമായ സ്ഥിതിയുണ്ടാകണം. സമൂഹത്തില്‍ നര്‍ക്കോട്ടിക്സിന്റെ അപകടരമായ സ്ഥിതിയുണ്ടെന്നും ജോസഫ് പറഞ്ഞൂ.
എന്നാല്‍ 'നര്‍ക്കോട്ടിക് ജിഹാദ്' എന്ന പരാമര്‍ശത്തോടുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയപ്പോള്‍ അതിലേക്ക് 'താന്‍ കടക്കുന്നില്ല' എന്നായിരുന്നു മറുപടി. പാലാ ബിഷപ് ഹൗസിലേക്ക് മുസ്ലീം സംഘടനകള്‍ മാര്‍ച്ച് നടത്തിയത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലാണെന്നും ജോസഫ് പറഞ്ഞൂ. ഒരു സമുദായത്തിന്റെയും വികാരത്തെയും വ്രണപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






