
കോട്ടയം: ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പ്രണയവും മറ്റ് പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നു. ഇതിനെതിരെ സമുദായ സംഘടനകള്‍ മുന്‍കരുതലെടുക്കണം. പക്ഷേ ഇതിനൊന്നും മതത്തിന്റേയോ സമുദായത്തിന്റേയോ പരിവേഷം നല്‍കരുത്. ഇത്തരം പ്രവണതകള്‍ അടിച്ചമര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.






