
അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയ്ക്കെതിരെ മുസ്ലിം ലീഗില്‍ നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഹ്ലിയയെ നീക്കി. വാര്‍ത്താകുറിപ്പിലൂടെയാണ് തഹ്ലിയയെ നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിനു പിറകെയാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി. കഴിഞ്ഞ ദിവസം ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ഫാത്തിമ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നടപടിക്രമം പാലിക്കാതെയും കൂടിയാലോചനകള്‍ ഇല്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നായിരുന്നു വിമര്‍ശനം.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനും മലപ്പുറം ജില്ലാ നേതാക്കന്മാരായ കബീര്‍ മുതുപറമ്പ്, അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കിയ ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം നേരത്തെ ലീഗ് ഉന്നതാധികാര സമിതി മരവിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി.






