
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ഒരു നേതാവും സന്തുഷ്ടനായിരിക്കില്ലെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. സമകാലിക രാഷ്ട്രീയം എങ്ങനെ അധികാരത്തിലെത്തും എന്നത് മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
‘എം.എല്‍.എമാര്‍ക്ക് മന്ത്രിയാകാത്തതിലാണ് വിഷമം. മന്ത്രിമാര്‍ക്ക് പ്രശ്നം കിട്ടുന്ന വകുപ്പായിരിക്കും. നല്ല വകുപ്പ് കിട്ടുന്നവര്‍ക്ക് പ്രശ്നം മുഖ്യമന്ത്രിയായില്ലല്ലോ എന്നും മുഖ്യമന്ത്രിയാകുന്നയാള്‍ക്ക് എപ്പോഴാണ് രാജി വെയ്ക്കേണ്ടി വരിക എന്നതുമാകും വിഷയമെന്നും ഗഡ്ക്കരി പറഞ്ഞു്
ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെങ്കിലും നിര്‍ഭാഗ്യവശാല്‍ അധികാരം നേടുന്നതിനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍തൂക്കം കൊടുക്കുന്നതെന്നും ഗഡ്ക്കരി.
പാര്‍ലമെന്ററി വ്യവസ്ഥയും ജനങ്ങളുടെ പ്രതീക്ഷയും എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രൂപാണിയുടെ രാജിയ്ക്ക് പിന്നാലെ ഗഡ്കരി കേന്ദ്രനേതൃത്വത്തിനെതിരേ എയ്ത ഒളിയമ്പാണ് ഇതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി അപ്രതീക്ഷിതമായി രാജിവെച്ചത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു രാജി. അടുത്തിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാലു മുഖ്യമന്ത്രിമാരാണ് രാജിവെച്ചത്. കര്‍ണാടകയില്‍ യെദ്യൂരപ്പയും ജാര്‍ഖണ്ഡില്‍ റാവത്തും തീറാത്തും രാജി വെച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗുജറാത്തില്‍ രൂപാണിയും ഒഴിഞ്ഞത്.






