
ശ്രീനഗര്‍: കഴിഞ്ഞ രാത്രിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഏഴ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി പാക്കിസ്താന് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിവെയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇതിനിടയിലാണ് ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഏഴ് പാക് സൈനീകര്‍ കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ ആക്രമണത്തില്‍ വന്നാശമുണ്ടായാല് അക്കാര്യം തുറന്ന് സമ്മതിക്കുന്ന ഒരു പതിവ് പാക് സൈന്യത്തിന് പൊതുവേ ഇല്ല. എന്നാല്‍ പാക്കിസ്താനെതിരെ എന്ത് തരം ആയുധമാണ് പ്രയോഗിച്ചതെന്ന കാര്യം ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല. പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചപ്പോള്‍ വേണ്ട രീതിയില്‍ തിരിച്ചടിച്ചുവെന്ന് മാത്രമാണ് സൈന്യം നല്കുന്ന വിശദീകരണം. നവംബര്‍ 7ന് പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഡെപ്യുട്ടി ഹൈക്കമ്മീഷ്ണറെ പാക്കിസ്താന് വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.






