
തിരുവനന്തപുരം തടവുകാരുടെ ഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് സസ്പെന്ഷന്. ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദിന്റെ ഫോണ്‍വിളി വിവാദമായതോടെയാണ് ഉത്തരമേഖലാ ജയില്‍ ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇതേതുടര്‍ന്ന് ജയില്‍ വകുപ്പ് മേധാവി ഷേക്ക് ദര്‍വേഷ് സാഹേബിന്റെ ശുപാര്‍ശയില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തത്.
ജോയിന്റ് സൂപ്രണ്ട് രാജു എബ്രാഹമിനെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ചീമേനി ജയില്‍ സൂപ്രണ്ട് ആര്. സാജനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പുതിയ സൂപ്രണ്ട്.





