
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരായ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവര്‍ത്തിച്ച് ആവശ്യപ്പെട്ട്
മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ഭൂലോക തട്ടിപ്പുകാരനായ മോന്‍സന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ട്. അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പോര. സി.ബി.ഐ തന്നെ അനേ്വിക്കുന്നതാണ് നല്ലത്.
സത്യം പുറത്തുവരണമെന്ന ആഗ്രഹിക്കുന്ന ആര്‍ക്കും സി.ബി.ഐ അന്വേഷണം വേണമെന്ന് പറയാനാവൂം. ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രം വന്നു, പരാമര്‍ശം ഉണ്ടായി എന്നതുകൊണ്ട് പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല. ഇതൊരു രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കരുത്. കെ.സുധാകരന് തന്നെ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്തു. അത് നല്ല കാര്യമാണ്. സമഗ്രമായ സി.ബി.ഐ അന്വേഷണത്തിലുടെയെ സത്യം പുറത്തുവരൂ.
ഈ ഭൂലോക തട്ടിപ്പുൃകാരന് ജീവിതത്തിലെ സമസ്ത മേഖലകളിലും തട്ടിപ്പ് നടത്തി. ആരോപണ വിധേയരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല.
ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് ഇവിടെ കാണുന്നത്. ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജിമാര്‍, ജഡി.ഐ.ജിമാര്‍ എല്ലാം മോന്‍സന്റെ വീട്ടില്‍ കേറിയിറങ്ങിയിട്ട് എന്തുകൊണ്ട് ഇന്റലിജന്‍സ് ശ്രദ്ധിച്ചില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പില്‍ താരതമ്യേന ജൂനിയര്‍ ആയ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിട്ട് കാര്യമില്ല.
താന്‍ ജനിച്ചത് കോണ്‍ഗ്രസുകാരനായാണ്. കോണ്‍ഗ്രസുകാരനായി തന്നെ മരിക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.






