
കാബൂള്‍: അഫ്ഗാനിലെ കുന്ദൂസില്‍ ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം
ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 100ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ആരും ഏറ്റെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.






