ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശമുയര്‍ത്തി ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അധാര്‍മ്മികവും തെറ്റായ വ്യഖ്യാനം നല്കുന്നതുമാണ്. ഒരു തലമുറയുടെ സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും തുറക്കുന്നത് അപകടകരമാണെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.
ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ ഐക്യത്തിന് മുകളിലുള്ള പരിഗണന നല്‍കരുതെന്നും വരുണിന്റെ ട്വീറ്റില്‍ പറയുന്നു. ലഖിംപുര്‍ വിഷയത്തില്‍ നേരതെത വരുണ്‍ ഗാന്ധി കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ ഐക്യത്തിന് മുകളിലുള്ള പരിഗണന നല്‍കരുതെന്നും വരുണിന്റെ ട്വീറ്റില്‍ പറയുന്നു. ലഖിംപുര്‍ വിഷയത്തില്‍ നേരതെത വരുണ്‍ ഗാന്ധി കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച അദേഹം കര്‍ഷകരെ നിശ്ശബ്ദരാക്കാനാകില്ലെന്നും കുറിച്ചു.

Comments