
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേമം സോണില്‍ ഓഫീസിലെ കാഷ്യര്‍ എസ്.സുനിതയാണ് അറസ്റ്റിലായിരിക്കുന്നത്. നേമം സോണില്‍ 27 ലക്ഷത്തിന്റെ നികുതി തട്ടിപ്പ്ഓഡിറ്റില് കണ്ടെത്തിയിരുന്നു. നേരത്തെ ഒരു അറ്റന്‍ഡര്‍ അറസ്റ്റിലായിരുന്നു.
കോര്‍പറേഷനിലെ നികുതി പിരിവില്‍ നിരവധി ഉദ്യോഗസ്ഥര്‍ പങ്കാളികളാണെന്നും തന്നെ പ്രതിയാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സുനിത നേരത്തെ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.
നികുതി തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷനില്‍ രാപ്പകല്‍ സമരം നടത്തുകയാണ്.






