
ദുബായ്: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വീണ്ടും തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17.5 ഓവറില്‍ മറികടന്ന്, കംഗാരുപ്പടയ്ക്കെതിരെ ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.ഇന്ത്യന്‍ ബൗളിങ്ങ് നിരയ്ക്ക് മുന്നില്‍ ഓസ്മട്രലിയ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണിങ് നിര അനായാസമായി ബാറ്റ് വെച്ചു. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു.
വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യനെ നയിച്ചത്. രോഹിത് ശര്‍മ 41 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമുള്‍പ്പെടെ 60 റസ് നേടി അടുത്ത ബാറ്റര്‍ക്ക് വഴിമാറി. 39 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 പന്തില്‍ 38 റണ്‍സോടെ സൂര്യകുമാര്‍ യാദവും 14 റണ്‍സോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. കെഎല്‍ രാഹുലിന്റെ വിക്കറ്റ് ആഷ്ടണ്‍ ആഗറാണ് വീഴ്ത്തിയത്.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് അര്‍ധ സെഞ്ചുറി തകിച്ച സ്റ്റീവ് സ്മിത്താണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. െന്‍ മാക്സ്വെല് 37 ഉം സ്റ്റോയിന്‍സ് പുറത്താകാതെ 41ഉം റണ്‍സെടുത്തു. വാര്‍ണര്‍ ഒരു റണ്‍സോടെ മടങ്ങിയപ്പോള്‍ ആരോണ്‍ ഫിഞ്ച് എട്ട് റണ്‍സ് എടുത്തും, മിച്ചല്‍ മാര്‍ഷ് സംപൂജ്യനായും കൂടാരം കയറി. നാല് റണ്‍സെടുത്ത് വെയ്ഡ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റും ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.






