സംവിധായകന് വിഘ്നേഷ് ശിവനും നയന്‍താരയും ഏറെ കാലം പ്രണയിച്ചതിനു ശേഷമാണ് വിവാഹിതരായത്. ഇപ്പോള്‍ ഇവരുടെ പ്രണയസാഫല്യത്തിന്റെ ആറാം വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആറുവര്‍ഷം കടന്നുപോയന്ന് തോന്നുന്നില്ലെന്നും വിഘ്നേഷ് പറഞ്ഞു. ഇതിന്റെ സന്തോഷത്തിലാണ് നയന്‍സിനെ ചേര്‍ത്തുപിടിച്ചുളള ചിത്രങ്ങള്‍ വിക്നേഷ് ശിവന് പോസ്റ്റ് പെയ്തത്.
2015 ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി നാന് താന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ പ്രണയത്തിലാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നയന്‍താരയ്ക്ക് ഒപ്പമുളള ഒരു ചിത്രവും 'വിരലോട് ഉയിര് കൂട കോര്‍ത്തു' എന്ന അടിക്കുറിപ്പും വളരെ ശ്രദ്ധനേടിയിരുന്നു.

നേരത്തെ തമിഴ് അഭിമുഖത്തിനിടയിലും നയന്‍താരയുമായുളള വിവാഹത്തിനെക്കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നു. 'ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും
അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം'.
2005 ല്‍ പുറത്തിറങ്ങിയ മലയാള സിനിമയായ രാപ്പകലിലൂടെയാണ് നയന്‍താര ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് അങ്ങാട്ട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി സിനിമകളിലാണ് നയന്‍സ് തന്റെ അഭിനയം കാഴ്ചവെച്ചത്.

Comments