
ദുബായ് : ദുബായ് നഗരസഭയുടെ സോഷ്യല്‍ വൈലേഷന്‍ കണ്ട്രോള് ഇന്‍സ്പെക്ടര്‍മാര്‍ ദുബായ് പോലീസിന്റെ സഹകരണത്തോടെ പ്രവാസികള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ നിരീക്ഷിച്ചു വരുന്നതായി റിപ്പോര്‍ട്ട്. പ്രവാസികളുടെ കലാ, കായിക, സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നിരീക്ഷിച്ചുവരുന്നത്. ഇതുസംബന്ധിച്ച നിയമ നടപടികളുടെ ഫയലുകള്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ, യാചകരും വഴിവാണിഭക്കാരും ഉള്‍പ്പെടെ രണ്ടായിരത്തിലേറെപ്പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചടുത്തി നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിനോദസഞ്ചാരികളായി യുഎഇയിലെത്തി ഭിക്ഷയാചിച്ചിരുന്ന 236 പേരും പിടിയിലായിട്ടുണ്ട്.






