ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമാണ് അമലാ പോള്‍. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ 'നീലത്താമര' എന്ന ചിത്രത്തിലൂടെ സഹനടി ആയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായിക കൂടിയാണ് അമല. പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമ താരം ചെയ്തിട്ടുണ്ടെങ്കിലും തമിഴ് ചിത്രമായ മൈനയിലൂടെയാണ് അമല ശ്രദ്ധ നേടുന്നത്. തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇതാ നിരവധി ആരാധകരും മറ്റു താരങ്ങളും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്.






