
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സീന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്.
പല രാജ്യങ്ങളും കൊവാക്സീൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിർണായകമാണ്.
നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം. കൊവാക്സീന്റെ ജൂലൈ മുതൽ ഉള്ള വിവരങ്ങൾ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് കൂടുതൽ വിവരങ്ങൾ നിർമാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു .






