
തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്ന ചെറിയാന് ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. ചെറിയാന് ഫിലിപ്പ് തിരിച്ചെത്തിയതില്‍ അന്തോഷമുണ്ട്. ചെറിയാന് ഫിലിപ്പ് ജീവിതത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പും കൊടിയും മാത്രമാണ് എടുത്തിട്ടുള്ളത്. അത് കോണ്‍ഗ്രസിന്റേതാണ്. ചെറിയാന്റെ മടങ്ങിവരവ് കുടുംബത്തിലേക്കുള്ള തമിരിച്ചുവരവാണ്. പാര്‍ട്ടിയില്‍ പല കാര്യങ്ങളിലും ഭിന്നാഭിപ്രായമുള്ളവര്‍ ഉണ്ടെങ്കിലും എല്ലാവരും ഒരേപോലെ സ്വാഗതം ചെയ്യുകയാണെന്നും ആന്റണി പറഞ്ഞു. ചെറിയാന് ഫിലിപ്പ് തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം ഇരുവരും മാധ്യമങ്ങളെ കാണുകയായിരുന്നു.
ചെറിയാന് പോയതില്‍ ആദ്യകാലത്ത് പിണക്കമുണ്ടായിരുന്നു. പരിഭവങ്ങള്‍ പിന്നീട് പറഞ്ഞു തീര്‍ത്തു. ചെറിയാന് ഫിലിപ്പിന്റെ ചങ്കൂറ്റവും സാഹസികതയുമില്ലായിരുന്നുവെങ്കില് അടിയന്തരാവസ്ഥ കാലത്തെ തന്റെ പ്രസംഗം പുറംലോകമറിയില്ലായിരുന്നു. അടിയന്തരാവസ്ഥയുടെ അപകടത്തെ കുറിച്ചും അടിയന്തരാവസ്ഥ പിന്‍വലിച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗോഹട്ടിയില്‍ ആന്റണി നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത് അന്ന് വീക്ഷണം ലേഖകനായിരുന്ന ചെറിയാന് ഫിലിപ്പ് ആയിരുന്നു.-ആന്റണി വ്യക്തമാക്കി.
സി.പി.എമ്മുമായി 20 വര്‍ഷക്കാലം അടുത്ത ബന്ധമുണ്ടാവുകയും സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുപ്പമുള്ളതും എ.കെ.ജി സെന്ററിന്റെ അകത്തളങ്ങളില്‍ പ്രവേശിക്കാന്‍ അവസരം ലഭി്ച്ചിട്ടും ചെറിയാന് ഒരിക്കല്‍ പോലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ. ചെറിയാന് ജീവിതത്തില്‍ ആകെ എടുത്തത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമാണ്. 20 വര്‍ഷക്കാലം ഇടതുപക്ഷത്ത് നിന്നും അദ്ദേഹം അംഗത്വം സ്വീകരണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പും ഒരു പാര്‍ട്ടിയുടെ കൊടിയും മാത്രമാണ് ചെറിയാന് ഇതുവരെ പിടിച്ചത്. അത് തന്നെ ഏറെ സ്വാധീനിച്ചു. താന്‍ നിരീക്ഷച്ച കാര്യവുമാണത്.
പഴയ പോലെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ എത്തിയതില്‍ തനിക്ക് സന്തോഷമുണ്ട് പല കാര്യങ്ങളിലും ഭിന്നാഭിപ്രായമുള്ള നേതാക്കളില്‍ എല്ലാവരും സാര്‍വ്വത്രികമായി ചെറിയാന് ഫിലിപ്പിനെ സ്വാഗതം ചെയ്തു. ചെറിയാന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കുടുംബത്തിലേക്ക തിരികെ വരുകയാണ്. - ആന്റണി കൂട്ടിച്ചേര്‍ത്തു.





