
തിരുവനന്തപുരം: ഇടതുപക്ഷം തന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്ന് ചെറിയാന് ഫിലിപ്പ്. കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങുന്നു. കോണ്‍ഗ്രസില്‍ മടങ്ങിയെത്താന്‍ ഇന്നലെ കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ക്ഷണിച്ചു. അഭയകേന്ദ്രത്തില്‍ കിടക്കുന്നതിനേക്കാള്‍ ജനിച്ച വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലത്. സ്ഥരം പദവിയുള്ളവര്‍ മാറണമെന്ന തന്റെ നിലപാട് ഇന്ന് കോണ്‍ഗ്രസ് ശരിവച്ചിരിക്കുകയാണെന്നും ചെറിയാന് ഫിലിപ്പ് തിരുവനന്തപുരത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിലിരുന്ന് നേതാക്കളെ വിമര്‍ശിക്കാം. എന്നാല്‍ സി.പി.എമ്മില്‍ അത് നടക്കില്ല. പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടിവന്നു. എന്നാല്‍ സി.പി.എം ഏല്പിച്ച എല്ലാ ജോലികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഇടതുപക്ഷത്തും എ.കെ.ജി സെന്ററിലും കണ്ടതൊന്നും പുറത്തുപറയില്ല.
എന്നാല്‍ രാഷ്ട്രീയത്തിന് തന്നെ ഉപയോഗപ്പെടുത്തിയെങ്കിലും തന്റെ രാഷ്ട്രീയ ജീവിതം നഷ്ടപ്പെട്ടു. തന്റെ രാഷ്ട്രീയ ജീവിതം തിരികെ കിട്ടുന്നതിനും മൗലികമായ രചനകള്‍ക്കുമാണ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നത്. ഇടതുമുന്നണിയില്‍ തനിക്ക് എന്തെങ്കിലും കിട്ടാതെ പോയതിലോ ഒന്നും ആകാതെ പോയതിലോ ആരേയും കുറ്റപ്പെടുത്തുന്നില്ല.
ഖാദി ബോര്‍ഡിലെ പദവി സ്വീകരിച്ചിരുന്നെങ്കില്‍ വിജിലന്‍സ് കേസില്‍ പ്രതിയായേനേ എന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞൂ.






