
പിഴകൂടാതെ വാഹനരേഖകളും ഡ്രൈവിങ് ലൈസൻസുകളും പുതുക്കാൻ ഡിസംബർ 31 വരെ സാവകാശം അനുവദിച്ച് സർക്കാർ.നിലവിലുള്ള സാവകാശം ഈ മാസം 31-ന് അവസാനിക്കും.
കോവിഡ് വ്യാപനം കാരണം രേഖകൾ പുതുക്കാൻ കഴിയാത്തവർക്കു വേണ്ടിയാണ് ഇളവ് നീട്ടിയത്.
മോട്ടോർവാഹന വകുപ്പിന്റെ 'വാഹൻ' വൈബ്സൈറ്റ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തന രഹിതമായത് അപേക്ഷകരെ വലച്ചിരുന്നു. പലർക്കും അപേക്ഷ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഫീസ് അടയ്ക്കുന്നതും തടസ്സപ്പെട്ടിരുന്നു.
അടച്ചിടൽ സമയത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ മുടങ്ങിയതിനാൽ ഒട്ടേറെപ്പേർ ലൈസൻസ് എടുക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.






