
ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗി ആദിത്യനാഥ് എന്ന് അമിത് ഷാ. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുക്കുന്ന കൂടുതല്‍ റാലികള്‍ നടത്താനാണ് തീരുമാനം.
യുപിയില്‍ വീണ്ടും ബിജെപി ജയിച്ചാല്‍ യോഗിയെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമിടുന്നതായിരുന്നു അമിത് ഷായുടെ ഈ പ്രഖ്യാപനം. മോദിയെ മൂന്നാം വട്ടം ഉറപ്പാക്കാന്‍ യോഗി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനയോടെ വ്യക്തമായ സന്ദേശം കൂടിയാണ് അമിത് ഷാ നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റ് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാനനേത്യത്വത്തിന് ഷാ നല്‍കിയിരിക്കുന്നത്.
സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സീറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കൂവെന്ന നിലപാട് ഷാ വ്യക്തമാക്കിയെന്നാണ് വിവരം. സിറ്റിംഗ് എംഎല്‍എമാരില്‍ വലിയൊരുവിഭാഗത്തിന് പകരം പുതുമുഖങ്ങള്‍ സ്ഥാനാര്ത്ഥികളാകനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കാനും തീരുമാനമുണ്ട്. അതേസമയം പ്രത്യഗ യാത്രയുമായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണം തുടരുകയാണ്. എന്നാല്‍ അന്‍പത് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുമെന്ന് കോണ്‍?ഗ്രസ് അറിയിച്ചെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.






