
മലപ്പുറം: സുല്ത്താന് ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസില് സി കെ ജാനുവിന്റെയും ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകള് ഇന്ന് ശേഖരിക്കും.
കോടതി നിര്ദേശത്തെ തുടര്ന്നാണ് നടപടി. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിള് പരിശോധന നടത്തുന്നത്. വെളിപ്പെടുത്തല് നടത്തിയ പ്രസീതയുടെ ശബ്ദസാമ്പിളുകളും ഇന്ന് വീണ്ടും ശേഖരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സി കെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില് നിന്ന് പത്ത് കോടി രൂപ കോഴ ആവശ്യപ്പെട്ടതായാണ് ജെആര്പി ട്രഷറര് ആയ പ്രസീത വെളിപ്പെടുത്തിയത്.
പിന്നീട് താത്കാലിക ആവശ്യങ്ങള്ക്കായി പത്ത് ലക്ഷം ആവശ്യപ്പെട്ടു. സി കെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകെട്ട് കച്ചവടമുണ്ടെന്നും പ്രസീത ആരോപിച്ചിരുന്നു.







Comments