
ജയ്പൂര്‍: ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 17 കാരിയായ ഭാര്യ കൂട്ടുകാരിയെ കൊന്നു. ജെയ്പൂരിലെ ചാരുവില്‍ 17 കാരി ബബിത മരിച്ച സംഭവത്തില്‍ കൂട്ടുകാരിയും വിവാഹിതയുമായ മനീഷയാണ് അറസ്റ്റിലായത്. സൈനികനായ ഭര്‍ത്താവുമായി ബബിതയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആഴമേറിയ കുളത്തില്‍ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്.
നവംബര്‍ ആറിന് നടന്ന സംഭവത്തില്‍ ബബിതയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് മനീഷ ഉള്‍പ്പെടെ കൂട്ടുകാരെയും വീട്ടുകാരെയുമെല്ലാം നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. ബബിതയോട് മനീഷയ്ക്കുള്ള വൈരാഗ്യമായിരുന്നു കാരണം. മനീഷ പിന്നീട് കുറ്റം സമ്മതിച്ചു.
ചെറുപ്പകാലം മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവരായിരുന്നു മനീഷയും ബബിതയും. ഇതിനിടയില്‍ മനീഷ ജമ്മുവില്‍ നിയോഗിതനായ സൈനികന് അജയ് യെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബബിതയുമായി ഭര്‍ത്താവിന് വഴിവിട്ട ബന്ധമുണ്ടോ എന്ന സംശയവും മനീഷയ്ക്കുണ്ടായി. ഇരുവരും രഹസ്യമായി ഫോണ്‍ ചെയ്യുന്നതായും പരസ്പരം കണ്ടുമുട്ടുന്നുണ്ടെന്നും മനീഷയ്ക്ക് സംശയംഉയര്ന്നു.
കൃത്യം നടത്തിയ നവംബര്‍ ആറിന് അജയ് യെ കാണാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ട് രത്തന്ഗറിലെ ചാണ്വ്വസി ബസ് സ്റ്റോപ്പിലേക്ക് മനീഷ ബബിതയെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരും സമീപത്തെ ആഴമേറിയ കുളത്തിന് സമീപം എത്തുകയും കുളത്തിലേക്ക് കാലിട്ട് ഇരിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്റെ വിവാഹമോതിരം വെള്ളത്തില്‍ പോയെന്ന് പറഞ്ഞ് ബഹളം വെച്ച മനീഷ എടുത്തു തരാന്‍ ബബിതയോട് ആവശ്യപ്പെട്ടു.
കുളത്തില്‍ ആഴം കുറവാണെന്നും മുട്ടോളം വെള്ളമേയുള്ളെന്നും പറഞ്ഞു. തുടര്‍ന്ന് ബബിത 25 അടി താഴ്ചയുള്ള കുളത്തില്‍ ചാടുകയും മുങ്ങിപ്പോകുകയും ചെയ്തു. ഇടയ്ക്ക് പിടി കിട്ടിയ കയറില്‍ പിടിച്ച് വലിഞ്ഞു കയറാന്‍ ശ്രമം നടത്തിയപ്പോള്‍ മനീഷ ബബിതയുടെ നെഞ്ചില്‍ ചവുട്ടി വെള്ളത്തിലേക്ക് വീണ്ടും ഇട്ടു. തുടര്‍ന്ന് ബബിത മുങ്ങിമരിച്ചു.






