
തിരുവനന്തപുരം: എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനന്റെ സമരം അവസാനിപ്പിച്ചു. ആരോപണവിധേയനായ അധ്യാപകന് നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം യൂണിവേഴ്സിറ്റി അംഗീകരിച്ചതോടെയാണ് ദീപ സമരം അവസാനിപ്പിച്ചത്. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന് രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്കി.
ദീപയ്ക്ക് ഗവേഷണം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.






