
രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍നിന്നും പത്മശ്രീ സ്വീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ നാടോടി നര്‍ത്തകി മഞ്ജമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം. രാഷ്ട്രപതിഭവനില്‍വെച്ച് നടത്തിയ പുരസ്കാരം ചടങ്ങില്‍ കലാരംഗത്തിനു നല്കിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മയ്ക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്.
പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ദൃശ്യത്തില്‍ പുരസ്കാരം വാങ്ങാനായി രാഷ്ട്രപതിയുടെ സമീപത്തേക്ക്നടന്നുചെല്ലുന്ന മഞ്ജമ്മ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതും ശേഷം അതീവസന്തോഷവതിയായി പുരസ്കാരം സ്വീകരിക്കുന്നതും കാണാം. കര്‍ണ്ണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാന്സ്ജെന്റര് വ്യക്തിയാണ് മഞ്ജമ്മ ജോഗതി.
മഞ്ജുനാഥ് ഷെട്ടിയെന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് മഞ്ജമ്മയായി മാറിയത്. ദാരിദ്ര്യത്തിനും അക്രമങ്ങള്‍ക്കും ഇരയായി നിരവധി പ്രതിസന്ധികളോടു പൊരുതി, ജോഗപ്പ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്തമായ ജോഗതി കലാരൂപങ്ങള്‍, നാടോടി സംഗീതം, മറ്റ് നൃത്തരൂപങ്ങള്‍, ജനപദ ഗാനങ്ങള്‍, സ്ത്രീ ദേവതകളെ സ്തുതിക്കുന്ന കന്നടഭാഷയിലെ ഗീതങ്ങള്‍ ഇവയെല്ലാം അഭ്യസിച്ചു. 2006ല്‍ കര്‍ണാടക ജനപദ അക്കാദമി അവാര്‍ഡ് ലഭിച്ചു. 13 വര്‍ഷത്തിനു ശേഷം 2019ല്‍ ജനപദ അക്കാദമി പ്രസിഡന്റായി. 2010ല്‍ കര്‍ണാടക സര്‍ക്കാര്‍ കന്നട വാജ്യോത്സവ പുരസ്കാരം നല്കി ആദരിച്ചിട്ടുമുണ്ട്.







Comments