
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ബോളിവുഡ് നടി കങ്കണ റണൌട്ടിന്റെ വിവാദപ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഇതിന്റെ തുടര്‍ച്ചയായി ഇത്തവണ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തെയാണ് കങ്കണ പരിഹസിക്കുന്നത്. ഗാന്ധിജിയെപ്പോലെ കവിളത്തടിക്കുമ്പോള്‍ മറുകരണം കാണിച്ചാല്‍ സ്വാതന്ത്ര്യമല്ല , ഭിക്ഷയായിരിക്കും കിട്ടുന്നതെന്നും കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരുന്നു.
1947 ല്‍ സ്വാതന്ത്ര്യമല്ല മറിച്ച് ഭിക്ഷയാണ് ലഭിച്ചതെന്ന തന്റെ പഴയ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ പ്രസ്താവനയും. തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്ന നടി തങ്ങളുശട ധീര നായകന്മാരെ വിവേകത്തോടെ തിരഞ്ഞെടുക്കാന്‍ ഉപദേശിച്ചു. ഭഗത് സിംഗ് തൂക്കിലേറ്റപ്പെടാന്‍ ഗാന്ധി ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവുണ്ടെന്നും താരം പറയുന്നു.
ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും ഗാന്ധി പിന്തുണച്ചിട്ടില്ലെന്നും നടി ആരോപിച്ചു. അടിച്ചമര്‍ത്തലിനെതിരെ പോരാടാന്‍ ധൈര്യമില്ലാത്തവരും അധികാരമോഹികളുമായവരുമാണ് സ്വതന്ത്ര്യ സമരസേനാനികളെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയതെന്നും കങ്കണ പറഞ്ഞു.
പത്മശ്രീ പുരസ്കാര ജേതാവ് കൂടിയായ താരം നടത്തുന്ന വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.






