
മുംബൈ: നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി)സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരേ ഗുരുതര ആരോപണവുമായി മയക്കുമരുന്ന് കേസിലെ പ്രതി. വ്യക്തിവിരോധം തീര്‍ക്കാന്‍ സമീര്‍ മനപ്പൂര്‍വം കളളക്കേസില്‍ കുടുക്കിയെന്നാണ് യുവാവ് പറഞ്ഞത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സയിദ് റാണയെന്ന യുവാവ് ഈക്കാര്യം ആരോപിച്ചത്.
ഷാരൂഖിന്റെ മകനായ ആര്യന് ഖാന്റെ ഉള്‍പ്പെട്ട കേസില്‍ സമീര്‍ ഒത്തു കളിച്ചുവെണന്ന ആരോപണ നിലനില്‍ക്കേയാണ് സമീറനെതിരെ മറ്റൊരും ആരോപണം ഉയരുന്നത്. കഴിഞ്ഞ ഏപ്രലിലാണ് റാണയെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ അന്ധേരിയില്‍ വസന്തിയില്‍ നടത്തിയ റെയിഡില്‍ 1.32 ഗ്രാം എല്‍എസ്ടി, 22 ഗ്രാം കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് റാണയെ കസറ്റഡിയിലെടുത്തത്.
അന്ധേരിയിലെ സമീര്‍ വാങ്കഡെയുടെ ഉടമസ്ഥയിലുളള ഫ്ളാറ്റിനോടു ചേര്‍ന്നുളള ഫ്ളാറ്റിലാണ് റാണ താമസിച്ചിരുന്നത്. വാങ്കഡെ വാടകയ്ക്ക് നല്കിയ ഫ്ളാറ്റിലെ വാടകക്കാരും റാണയുടെ കുടുംബമായിട്ടുളള തര്‍ക്കത്തിന്റെ പേരിലാണ് ഈ കളളക്കേസ്യെന്നാണ റാണയുടെ അഭിഭാഷകനായ അശോക് സരോഗി കോടതിയില്‍ പറഞ്ഞത്. കൂടാതെ റെയ്ഡ് നടക്കുമ്പോള്‍ ഫ്ളാറ്റിലെത്തിയ സമീറന്റെ സാന്നിധ്യത്തെക്കുറിച്ച് എന്‍സിബി കുറ്റപത്രത്തില്ലെന്നും. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.






