
തൃശൂര്‍: നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്സണുമായ കെ.പി.എ.സി. ലളിതയുടെ നില ഗുരുതരം. അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുകയാണ് ബന്ധുക്കള്‍. ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ:
"എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന് രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണ്.
അമ്മയുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്. ഒ പോസിറ്റീവായ ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 -50 വയസുള്ളവരാകണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം.
വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ". വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി ഡൊണേറ്റ് ചെയ്യാന്‍ തയാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പില്‍ പറയുന്നു.
AN APPEAL FROM
K.P.A.C LALITHA'S
DAUGHTER
------------------------------
My mother, Smt.K.P.A.C Lalitha, is now very critically ill with liver cirrhosis. She is in urgent need for a liver transplant immediately as a life saving measure.Her blood group is O +ve.Any healthy adult with O +ve can donate a part of liver to save her..
Ideally donor should be 20 to 50 years.They should be non-diabetic,non-alcoholic and otherwise not having major illness.
Organs can only be donated after an extensive test and after ensuring absolute safety for the donor.Only a portion of the liver from living persons is taken for transplantation.The liver in living persons has remarkable regenerative capacities and in the case of live liver donors ,the liver,after a small portion is taken out will generate fully. Only those willing to donate for non-commercial and altruistic purposes will be accepted.
Please contact
Srikutty Bharathan
( A.K.A Shree Menon)
9167088523






