ന്യൂഡല്‍ഹി: രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
കാര്‍ഷിക നിയമത്തിനെതിരെ പോരാടിയ കര്‍ഷകരെ തെമ്മാടികളും തീവ്രവാദികളും രാജ്യദ്രോഹികളും എന്ന് വിമര്‍ശിച്ചവര്‍ എന്തിനാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
രാജ്യത്താകമാനം കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. എന്റെ അഞ്ച് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രം എന്നെ പ്രധാനമന്ത്രിയാക്കിയപ്പോള്‍, കര്‍ഷക വികസനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Comments