ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ പ്രധാനമന്ത്രി പിന്‍വലിച്ചതോടെ നരേന്ദ്ര മോദിയോടെ നാലിന ആവശ്യങ്ങളുയര്‍ത്തി ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ കത്ത്. നേരത്തെ തീരുമാനമെടുത്തിയിരുന്നെങ്കില് 700ലധികം കര്‍ഷകര്‍ മരിക്കുകയില്ലായിരുന്നു. സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുളള എല്ലാം രാഷ്ട്രീയമായ വ്യാജ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മിനിമം താങ്ങുവില ഉറപ്പു നല്‍കണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഈ നിയമങ്ങള്‍ പിന്‍വലിച്ചതില്‍ നന്ദിയുണ്ടെന്നും. നമ്മുടെ 700ലധികം കര്‍ഷക സഹോദരി-സഹോദരന്മാര് സമരത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. തീരുമാനം ഒരുപക്ഷേ നേരത്തെ എടുത്തിരുന്നെങ്കില്‍ ഇത്രയും ആളുക്കളെ നഷ്ടമാക്കില്ലായിരുന്നു.എന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര വാഹനമിടിച്ച് എട്ട് പേര് കൊല്ലപ്പെട്ടതും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവം ജനാധിപത്യത്തിന് കളങ്കമാണ്. കേസില്‍ നീതിയുക്തമായ നടപടി വേണമെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്നും വരുണ്‍ ഗാന്ധി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Comments