
അനധികൃത ദത്തുകേസിലെ കുഞ്ഞിനെ തിരികെയെത്തിക്കാന്‍ വിജയവാഡയിലെത്തിയ സംഘത്തിന് കാണേണ്ടിവന്നത് കരളലിയിപ്പിക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍.
വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞ ദമ്പതികള്‍ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടിലാണെന്ന് അറിയിച്ചു. പുതു വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ദത്തെടുത്തതെന്നും വിവാദങ്ങള്‍ മാനസികമായി തളര്ത്തിയൊന്നും ദമ്പതികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിൽ പ്രവേശിപ്പിച്ചു. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാൽ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്കു മുൻഗണന ലഭിക്കും...






