
വന്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം തീയറ്ററിലെത്തിയ കരണ്‍ ജോഹറിന്റെ ഏയ് ദില്‍ ഹേ മുഷ്കില്‍ 200 കോടി €ബ്ബില്‍. ഒക്ടോബര്‍ 29ന് റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ച കൊണ്ട് 200 കോടി സ്വന്തമാക്കിയപ്പോള്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കുകയാണ്. സിനിമ റിലീസ് ചെയ്യാനുള്ള അനുവാദത്തിനായി സൈനീക ക്ഷേമ നിധിയിലേയ്ക്ക് 5 കോടി രൂപ നല്‍കാം എന്ന് കരണ്‍ ജോഹള് സമ്മതിച്ചിരുന്നു. എന്നാല്‍ 200 കോടി സ്വന്തമാക്കിയിട്ടും സൈനീകര്‍ക്കായുള്ള പണം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല.
നവംബര്‍ 1ന് പണം നല്‍കും എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാക്ക്. എന്നാല്‍ ഇതു വരെ പണം എത്തിയിട്ടില്ലെന്ന് സൈനീക വക്താവും പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് സൈനീക ക്ഷേമത്തിനായി പണം നല്‍കാം ഈ അക്കൗണ്ടിലേയ്ക്ക് നല്‍കാനാണ് കരണ്‍ ജോഹറിനോടും പറഞ്ഞിരിക്കുന്നത്. ഇത് സൈനീകരുടെ കുടുംബം, ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കും. എന്നാല്‍ പണം വേണ്ടെന്ന് സൈന്യം പറഞ്ഞതായും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
പാക്ക് നടന് ഭവത് ഖാന് അഭിനയിച്ചതായിരുന്നു സിനിമയെ വിവാദത്തിലാക്കിയത്. രണ്‍ബീര്‍ കപൂര്‍, ഷാരൂഖ് ഖാന്, ഐശ്വര്യ റായി, അനുഷ്ക ശര്‍മ്മ എന്നിവരാണ് മറ്റ് താരങ്ങള്‍.






