തിരുവനന്തപുരം: രാജ്യത്തെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ തേടിവരാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ നടപടികള്‍ തുടങ്ങിയെങ്കിലും നിക്ഷേപകരെ പലരെയും കണ്ടെത്താന്‍ ബാങ്കുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 80.86 കോടിയോളം രൂപ അനാഥമായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ നിക്ഷേപകരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.
ഇതിനിടെ, നോട്ട് അസാധുവാക്കലിലൂടെ സഹകരണ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചതിനെതിരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം തുടരുകയാണ്.

Comments