
ഹരിയാന: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് തുടക്കമിട്ട സമരം ഒരു വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ കര്‍ഷകന്റെ പതിഷേധ ചൂടില്‍ കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിക്കും.
അതിനിടെ, വാര്‍ഷിക വേളയില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുകയാണ്. ഹരിയാനയിലെ ബഹാദുര്‍ഘട്ടിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്തുന്നത്.
മഹാപാഞ്ചായത്തുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഗാസിയാബാദ്-ഡല്‍ഹി റൂട്ടില്‍ ഗതാഗതം തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മാറ്റു പാതകള്‍ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.







Comments